ഇരിങ്ങാലക്കുട: തേലപ്പിള്ളിയിൽ 20 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പോലീസ് പിടികൂടി. ചേർപ്പ് പെരുമ്പിള്ളിശേരി സ്വദേശി വള്ളിയിൽ ശ്യാം (24) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട റൂറൽ ഡാൻസാഫ് ടീമും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ശ്യാം സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതം പിടികൂടിയത്. ഇയാള് സ്വകാര്യ സ്ഥാപനത്തിൽ സ്കൂബ ഡൈവറായി ജോലി ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു