News One Thrissur
Updates

മുറ്റിച്ചൂർ ഉറൂസിന് തിങ്കളാഴ്ച കൊടിയേറും.

അന്തിക്കാട്: മുറ്റിച്ചൂർ ശൈഖുനാ ജലാലുദ്ദീൻ അഹമ്മദ് ഹാജിയുടെ ഇരുപത്തിയൊന്നാം വാർഷിക ഉറൂസ് മുബാറക് ജൂലൈ 29 തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 9ന് അബ്ദുള്ള സഖാഫി മുറ്റിച്ചൂർ കൊടിയേറ്റം നടത്തും. തുടർന്ന് കമറുദ്ദീൻ ബാദുഷ തങ്ങൾ മണത്തലയുടെ നേതൃത്വത്തിൽ കൂട്ട സിയാറത്ത് നടക്കും. വൈകീട്ട് നാലിന് മഖ്ബറയിൽ ഖത്തം ദുആ നടക്കും. ഷാഹിദുൽ ഉലമ വെന്മേനാട് ഉസ്താദ് നേതൃത്വം നൽകും. വൈകീട്ട് 7ന് മഹല്ല് ഖത്തീബ് സിദ്ദീഖ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ബുർദയ്ക്ക് ഹാഫിള് സ്വാദിഖലി അൽ ഫാളിലി ഗൂഡല്ലൂർ

നേതൃത്വം നൽകും. ജൂലൈ 30 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 30 ന് ഖാദിരിയ റാത്തീബ് നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന മൗലിദ് മജ്ലിസിന് ഇ.കെ. മുഹമ്മദ് അഹ്സനി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ദിക്ർ ദുആ മജ്ലിസിന് എം വൈ അബ്ദുള്ള ദാരിമി പാണാവള്ളി നേതൃത്വം നൽകും. ജൂലൈ 31 ബുധനാഴ്ച രാവിലെ എട്ടിന് സിയാറത്ത് നടക്കും. ടി.ആർ. സുഹൈബ് മദനി അഴീക്കോട് നേതൃത്വം നൽകും. തുടർന്ന് രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് 12 30 വരെ അന്നദാനം നടക്കും. മഹല്ല് ട്രഷറർ ബി.യു. ബഷീർ ഹാജി നേതൃത്വം നൽകുമെന്നും സ്വാഗതസംഘം കൺവീനർ ഇ കെ സഈദ് മുസ്ലിയാർ മുറ്റിച്ചൂർ അറിയിച്ചു.

Related posts

ബേബി അന്തരിച്ചു.

Sudheer K

തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Sudheer K

ഏനാമാക്കൽ പുഴയിൽ മുങ്ങി താഴ്ന്ന അറുപത്കാരനെ രക്ഷപ്പെടുത്തി മത്സ്യതൊഴിലാളിയായ യുവാവ്; അഭിനന്ദനവുമായി നാട്.

Sudheer K

Leave a Comment

error: Content is protected !!