എടവിലങ്ങ്: ക്ഷീര കർഷകനെ പശു കുത്തിപ്പരിക്കേൽപ്പിച്ചു. എടവിലങ്ങ് കൃഷിഭവന് സമീപം ചാലാന മോഹനൻ(60) ആണ് പശുവിൻ്റെ കുത്തേറ്റത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പറമ്പിൽ കെട്ടിയിട്ടിരുന്ന പശുവിനെ അഴിക്കാൻ ചെന്ന മോഹനനെ പശു കുത്തിയും ചവിട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. വയറ്റിൽ മുറിവേറ്റ മോഹനനെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.