കണ്ടശാംകടവ്: മാമ്പുള്ളിയിൽ സ്വകാര്യ വ്യക്തി നടത്തിയ അനധികൃത പുഴ കയ്യേറ്റത്തിനെതിരെ സിപിഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും കയ്യറിയ ഭൂമിയിൽ പതാക നാട്ടുകയും ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ ഉദ്ഘാടനം ചെയ്തു. ധർമൻ പറത്താട്ടിൽ അധ്യക്ഷത വഹിച്ചു. കാരമുക്ക് ലോക്കൽ സെക്രട്ടറി പി.ബി. ജോഷി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, ലോക്കൽ കമ്മിറ്റി അസി.സെക്രട്ടറി ധനേഷ് മഠത്തിപറമ്പിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ബി. ഹരിദാസ്, വിനീത് പാറമേൽ, ഇഗ്‌നേഷ്യസ്, സുമ പങ്കജാക്ഷൻ എഐവൈഎഫ് മണലൂർ മണ്ഡലം വൈസ് പ്രസിഡന്റ് ശരൺദാസ് പെയിന്നൂകാരൻ,കാരമുക്ക് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ഷിജി അമൃത് സെൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.