പെരിങ്ങോട്ടുകര: കാനാടി കാവ് വിഷ്ണുമായ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. മഹാഗണപതി ഹോമത്തിന് സൂര്യകാലടി മന പരമേശ്വരൻ ഭട്ടത്തിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. സിനിമാ താരങ്ങളായ പ്രവീണ, മാളികപ്പുറം ഫെയിം ദേവനന്ദ, പിന്നണി ഗായിക ശ്രേയ ജയദീപ്, ഇകോവാസ് ഇന്ത്യൻ ട്രേഡ് കമ്മീഷണർ സി.പി. സാലിഹ് എന്നിവർ വിശിഷ്ടാതിഥികളായെത്തി. കലാനിലയം രമേശൻ നയിച്ച പഞ്ചാരിമേളം. നന്ദന മാരാരും രാജു മാരാരും അവതരിപ്പിച്ച സോപാന സംഗീതം എന്നിവയുണ്ടായി. കാനാടിക്കാവ് മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾ നേതൃത്വം നൽകി.