അന്തിക്കാട്: എൻ.എസ്.എസ്. കരയോഗത്തിൻ്റെ വാർഷികവും പ്രതിഭാസംഗമവും നടത്തി. തൃശ്ശൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.എ.സുരേശൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ഉണ്ണി നെച്ചിക്കോട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ സാരഥികളുടെ ഫോട്ടോ അനാച്ഛാദനം താലൂക്ക് യൂണിയൻ സെക്രട്ടറി രോഹിത് നമ്പ്യാർ നിർവഹിച്ചു. എൻഎസ്എസ് നായക സഭ അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എ. സുരേശനെ കരയോഗം സെക്രട്ടറി കെ. ഗോപാലൻ ആദരിച്ചു.
തുടർന്ന് അഡ്വ.എ.സുരേശൻ പുരസ്കാര വിതരണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി രോഹിത്ത് നമ്പ്യാർ ചികിത്സാ സഹായം വിതരണം നിർവഹിച്ചു. കരയോഗം സെക്രട്ടറി കെ.ഗോപാലൻ, കെ.ഗിരിജ ടീച്ചർ, വി.മീനാക്ഷി അമ്മ, ശാലിനി സന്ദീപ്, കെ.വിജയൻ, യു.നാരായാണൻകുട്ടി, ട്രഷറർ മുരളീധരൻ കർത്ത എന്നിവർ സംസാരിച്ചു.