വെങ്കിടങ്ങ്: ശക്തമായ മഴയിലും കാറ്റിലും വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് പ്രിയദർശിനി റോഡിൽ മരം വീണതിനെ തുടർന്ന് പോസ്റ്റ് മുറിഞ്ഞുവീണു. ഇതോടെ ഈ ഭാഗങ്ങളിലെ വൈദ്യുത ബന്ധം പൂർണമായും നിലച്ചു. വാഹന ഗതാഗതവും തടസ്സപ്പെട്ടു. കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീശിയടിച്ച കാറ്റിലാണ് സംഭവം.
previous post