തളിക്കുളം: രാജ്യം രക്ഷപെടാൻ കോൺഗ്രസ്സ് തന്നെ വരണമെന്ന് ജനങ്ങൾക്ക് ബോധ്യം വന്ന് തുടങ്ങിയെന്നു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളാണ് കോൺഗ്രസ്സ് തിരിച്ചു വരവിന് കളം ഒരുക്കുന്നത് താഴേക്കിടയിലേക്ക് ഇറങ്ങി വന്ന് ജനങ്ങളോട് നേരിട്ട് സംവദിക്കാൻ രാഹുൽ ഗാന്ധി തെയ്യാറാവുമ്പോൾ അത് കാണുന്ന കാഴ്ച്ചക്കാരായി മാത്രം കോൺഗ്രസ്സ് പ്രവർത്തകർ മാറരുതെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. വർഗീയതയും വെറുപ്പും പകയും കൊണ്ട് നടക്കുന്നവരെ തുറന്ന് കാണിക്കുവാനും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടൽ നടത്തിയും തന്നെ നിരന്തരം വേട്ടയാടിയവരോട് പോലും സ്നേഹം കൊണ്ട് നേരിടുന്ന രാഹുൽ ഗാന്ധി മാതൃക കോൺഗ്രസ്സ് പ്രവർത്തകർ ഏറ്റെടുക്കണമെന്നും നേതാക്കൾക്ക് എതിരെ നടത്തുന്ന വ്യാജ വാർത്തകൾക്ക് പിറകെ പോകരുതെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.
തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസാരിക്കു കയായിരുന്നു അദ്ദേഹം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി.എൻ. പ്രതാപൻ, മുൻ ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ, എഐസിസി മെംബർ അനിൽ അക്കര, സാഹിത്യ പ്രതിഭ രമേഷ് കാവിൽ,യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, ഡിസിസി ഭാരവാഹികളായ വി.ആർ. വിജയൻ, കെ.ദിലീപ് കുമാർ,നൗഷാദ് ആറ്റുപറമ്പത്ത്, ശോഭ സുബിൻ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഐ. ഷൗക്കത്തലി, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തളിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ ഹിറോഷ് ത്രിവേണി,ഗഫൂർ തളിക്കുളം, വിനോദൻ നെല്ലിപ്പറമ്പിൽ, സി.വി. ഗിരി, പി.എം. അമീറുദ്ദീൻ ഷാ, മുനീർ ഇടശ്ശേരി, തളിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി ഉൻമേഷ് പി.കെ, പോഷക സംഘടനാ നേതാക്കളായ രമേഷ് അയിനിക്കാട്ട്, മുഹമ്മദ് ഷഹബു, നീതു പ്രേംലാൽ, പി.കെ. അബ്ദുൾ ഖാദർ, ഷെമീർ മുഹമ്മദാലി, യു.എ. ഉണ്ണികൃഷ്ണൻ, കെ.ടി. കുട്ടൻ, ബ്ലോക്ക് മെംബർ ലിൻറ സുഭാഷ് ചന്ദ്രൻ,പഞ്ചായത്ത് മെംബർമാരായ സുമന ജോഷി, ജീജ രാധാകൃഷ്ണൻ,ഷൈജകിഷോർ എന്നിവർ ക്യാമ്പ് നയിച്ചു.