തൃശൂർ: മുൻ തൃശൂർ കളക്ടറെ ബന്ദിയാക്കിയ സംഭവത്തിൽ മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകരെ ജില്ലാ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. സ്ത്രീകളടക്കം 60 പേരെയാണ് വെറുതെ വിട്ടത്. പട്ടയത്തിന്റെ പേരില്‍ 2016 ഓഗസ്റ്റ് എട്ടിനായിരുന്നു സമരം. സമരക്കാര്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്ന് കോടതി കണ്ടെത്തി. 30 സത്രീകള്‍ അടക്കം വരുന്ന സമരക്കാര്‍ അന്നത്തെ കലകടര്‍ ആയിരുന്ന എസ് ഷാനവാസിന്റെ ചേംബറില്‍ മുന്നറിയിപ്പ് ഇല്ലാതെ തള്ളി കയറി കുത്തിയിരിക്കുകായിരുന്നു.
വയോധികരും യുവതികളും ഉള്‍പ്പെട്ടവരെയാണ് കുറ്റക്കാര്‍ അല്ലെന്ന് കണ്ട് ജുഡീഷ്യല്‍ ഫസറ്റ് ക്ലാസ്സ് മജിസട്രേട്ട് കോടതി വെറുതെ വിട്ടത്. ഒരു കേസില്‍ 60 പേര്‍ ഒന്നിച്ച് പ്രതിസഥാനത്ത് വരുന്ന അപൂര്‍വ്വം സംഭവത്തിൽ ആണ് വിധി പ്രഖ്യപനം ഉണ്ടായത്. കലക്ടറുടെ ചേംബറില്‍ കയറികൂടിയ സമരക്കാര്‍ വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയിരുന്നു. പുറത്തിറങ്ങാന്‍ കഴിയാതെ കലകടര്‍ മുറിയില്‍ മണിക്കൂറോളം കുടങ്ങി കിടക്കേണ്ടി വന്നിരുന്നു. പിന്‍ വാതില്‍ തുറന്നാണ് കലകടറെ അന്ന് വന്‍ പോലീസ് സംഘം എത്തി കടത്തി കൊണ്ടു പോയത്. പോലീസ് ബല പ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തി പോലീസ് വാഹനത്തില്‍ കയറ്റി ഒഴിഞ്ഞ സഥലത്ത് കൊണ്ടു പോയി ഇറക്കിവിട്ടത്. അതെ സമയം തനിക്ക് പരാതി ഇല്ലെയന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗിക ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെനന് പേരില്‍ ആറു വകുപ്പുകള്‍ ചേര്‍ത്ത് വെസറ്റ് പോലിസ് കേസ് എട്ടുക്കുകായായിരുന്നു. അഡ്വ.ഷാജി കോടങ്കണ്ടത്ത് ആണ് സമരക്കാര്‍ക്ക് വേണ്ടി സൗജന്യമായി കേസ് വാദിച്ചത്. 2016 ല്‍ ആണ് സമര പരിപാടികള്‍ നടന്ന്ത് വിധി കേട്ട് പുറത്ത് ഇറങ്ങിയ സമര പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് മധുരം വിതരണം ചെയ്തു.