കൊടുങ്ങല്ലൂർ: ശക്തമായ മഴയിൽ ചിലയിടങ്ങളിൽ കനോലി കനാൽ കരകവിഞ്ഞു. പുഴയോര റോഡ് വെള്ളത്തിലായി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കൊടുങ്ങല്ലൂർ നഗരസഭയിലെ വയലാർ പ്രദേശത്താണ് കനോലി കനാൽ കരകവിഞ്ഞത്.
ഇവിടങ്ങളിൽ ഒരു കിലോമീറ്ററിലധികം ദൂരം പുഴയോര റോഡ് വെള്ളത്തിൽ മുങ്ങി. പ്രദേശത്ത് അഞ്ച് വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്. കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പുഴയുമായി അതിര് പങ്കിടുന്ന കനോലി കനാലിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും അപകട സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.