തൃശ്ശൂർ: തൃശ്ശൂർ – കുന്നംകുളം സംസ്ഥാന പാതയിൽ കേച്ചേരി ചൂണ്ടൽ പാടത്ത് വെള്ളം നിറഞ്ഞ് കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ചൂണ്ടൽ പാടം റോഡിലൂടെയുള്ള എല്ലാ വാഹന ഗതാഗതവും പോലീസ് നിർത്തി വച്ചിരിക്കുകയാണ്. നേരത്തെ ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരോധിച്ചിരുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു വാഹനവും ചൂണ്ടൽ പാടം വഴി കടത്തി വിടുകയില്ലെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.