തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ വലപ്പാട് ബ്ലാഹയിൽ കുളത്തിന് സമീപം കൊട്ടേക്കാട്ട് ഷൺമുഖൻ (63) അന്തരിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗവും നാട്ടിക സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് നാട്ടിക പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും