ചാവക്കാട്: ശക്തമായ മഴയിലും കാറ്റിലും കടപ്പുറം ഗ്രാമപഞ്ചായത്ത് കള്ളാംബി പടിയിൽ താമസിക്കുന്ന പരേതനായ ഷെയ്ക്ക് ശരീഫിന്റെ വാര്‍പ്പ് വീടിനോട് ചേര്‍ന്ന ഓടുമേഞ്ഞ അടുക്കളയാണ് പൂര്‍ണമായും തകർന്ന് വീണത്. പുലര്‍ച്ചെ നാലുമണി യോടെയായിരുന്നു സംഭവം. അടുക്കളയില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല.ശരീഫിന്റെ ഭാര്യ ആമിനുമ്മ(72)യാണ് വീട്ടില്‍ താമസിക്കുന്നത്. ഇവര്‍ പുലര്‍ച്ചെ അടുക്കളയില്‍ പോകാത്തതിനാല്‍ രക്ഷപ്പെട്ടു.ശബ്ദം കേട്ടാണ് ചെന്ന് നോക്കിയത്.
previous post