ചിറയ്ക്കൽ: ശക്തമായ കാലവർഷത്തെ തുടർന്ന് ചാഴൂർ പഞ്ചായത്തിലെ കമാൻ്റോ മുഖംപാലം തകർന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഇതുമൂലം കരുവന്നൂർ പുഴയിൽ നിന്നുള്ള വെള്ളം കനാൽ ചാലിലൂടെ ശക്തമായി പ്രദേശത്തേക്ക് ഒഴുകുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തും സമീപത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും ആവശ്യമെങ്കിൽ ക്യാമ്പിലേക്ക് മാറുവാനും അധികൃതർ ആവശ്യപ്പെട്ടു. വിലപിടിപ്പുള്ള വസ്തുക്കൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി സൂക്ഷിക്കാവാനും അധികൃതർ അറിയിച്ചു. ചേർപ്പ് പഞ്ചായത്തിലുള്ളവർക്ക് ഗ്രാമോദ്ധാരണം സ്കൂളിൽ ക്യാമ്പ് ആരംഭിച്ചതായി ചേർപ്പ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ചാഴൂർ പഞ്ചായത്തിൽ ക്യാമ്പ് ആരംഭിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
previous post
next post