കൊടുങ്ങല്ലൂർ: വാഹനങ്ങൾ കൂട്ടയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചേരമാൻ ജുമാ മസ്ജിദിന് വടക്കുവശം ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിൽ നിന്നും എറണാകുളത്തേക്ക് രോഗിയുമായി പോകുകയായിരുന്ന സാന്ത്വനം ആംബുലൻസ്, കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മതിലിലിടിച്ച കാറിൽ ആംബുലൻസ് ചെന്നിടിക്കുക യായിരുന്നു. പിറകെ വന്ന ഓട്ടോറിക്ഷയും, ബൈക്കും ആംബുലൻസിൽ ചെന്നിടിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post