ചാഴൂർ: പ്രളയ സാഹചര്യങ്ങളെ നേരിടാൻ നാട്ടിക നിയോജക മണ്ഡലം അടിയന്തര യോഗം വിളിച്ച് ചേർത്ത് എംഎൽഎ. ചാഴൂർ കമ്മ്യൂണിറ്റി ഹാളിലാണ് സി.സി. മുകുന്ദൻ എംഎൽഎ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തത്.
ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് അടിയന്തര ഘട്ടങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ വിവിധ പ്രദേശങ്ങൾ തിരിച്ച് ചുമതലകൾ നൽകി.