News One Thrissur
Updates

വാദ്യ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സഥാപന ഉടമയെ തൊഴിലാളികള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

തൃശൂര്‍: അത്താണിയിൽ വാദ്യ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സഥാപന ഉടമയെ തൊഴിലാളികള്‍ ചേർന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. മിണാലൂര്‍ മരാത്ത് വാദ്യ എക്യുപ്‌മെന്റ് ഉടമയായ പുതുരുത്തി സ്വദേശി രാജേഷ് മാരാരെ (43)യാണ് നാലംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഇയാളെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന് തലയ്ക്കാണ് വെട്ടേറ്റത്. സഥാപനത്തില്‍ കൂലി സംബദ്ധമായ തര്‍ക്കം നിലനിന്നിരുന്നു. നാല് തൊഴിലാളികൾ ചേര്‍ന്നാണ് ഉടമ രാജേഷ് മരാരെ ഫോണില്‍ വിട്ടില്‍ നിന്നും വിളിച്ചുവരുത്തി ആക്രമണം നടത്തിയത്. സഥാപനത്തില്‍ ചെണ്ടകള്‍ നിര്‍മ്മിക്കുന്ന ജോലിയാണ് നാല് പേര്‍ക്കും.

Related posts

വ​സു​മ​തി അന്തരിച്ചു

Sudheer K

വീണ്ടും പൈപ്പ് പൊട്ടി

Sudheer K

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നാട്ടിക സ്വദേശിയായ നവവധു വയറു വേദനയെ തുടർന്ന് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!