തൃശൂർ: ചാമക്കാല ശ്രീനാഥ് കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. ത്യശൂര്‍ ഒന്നാം അഡിഷണല്‍ ജഡജ് കെ. ഇ. സാലിഹ് ആണ് ശീക്ഷ വിധിച്ചത്. 2003 ല്‍ ആണ് കേസിനാസ്പദമായ സംഭവം. ചാമക്കല ബീച്ച് റോഡില്‍ വെച്ച് ശ്രീനാഥിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചതിനെ ശേഷം പിടിച്ചു കൊണ്ടു പോയി തോട്ടില്‍ ഇട്ട് കൊലപ്പെടുത്തിയ കേസില്‍ ആണ് ശിക്ഷ. കോഴിപ്പറമ്പില്‍ ഷീജില്‍ (48,) റെജി എന്ന തമിഴന്‍ റെജി എന്നിവരാണ് പ്രതികള്‍. കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബക്കാവ് ക്ഷേത്രത്തില്‍ വെളിച്ചപ്പാടിനെ വെട്ടികൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഒന്നാം പ്രതി ഷിജില്‍.
ഈ കേസില്‍ ഇയാളുടെ കൂട്ടു പ്രതിയായ സഹോദരന്‍ അനിഷ് വിചാരണക്കിടയില്‍ മരണപ്പെട്ടിരുന്നു. മൂന്നാം പ്രതി റെജി വിചാരണയുമായി സഹകരിക്കാത്തത് മൂലം കേസിന്റെ വിചാരണ 20 വര്‍ഷത്തോളം നീണ്ട് പോയിരുന്നു. ഒന്നാം പ്രതിയായ ഷീജിലിന്റെ വീട് ആക്രമിച്ച കേസിലുള്ള വിരോധത്തിലാണ് പ്രതികള്‍ ബൈക്കില്‍ വരികയായിരുന്ന ശ്രീനാഥിനെ തടഞ്ഞ് നിര്‍ത്തി സ്കൂള്‍ പരിസരത്ത് വെച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. 32 രേഖകളും 5 തൊണ്ടിമുതലും ഹാജരാക്കി. മതിലകം സിഐമാരായിരുന്ന സുനില്‍ ബാബു, പി.കെ. മധു, എം.ജെ. സോജന്‍, കെ.പി.ലൈലാറാം എന്നിവര്‍ ആണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷനെ വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍ കുമാര്‍, അഡിഷണല്‍ പ്രോസിക്യൂട്ടര്‍ കെ.പി. അജയകുമാര്‍ എന്നിവര്‍ ഹാജരായി.