എളവള്ളി: കനത്ത മഴയെ തുടർന്ന് വാഴാനി ഡാം തുറന്നതോടെ എളവള്ളി പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എളവള്ളി -കോക്കൂർ മേഖല, വാക – കാക്കതുരുത്ത്, മമ്മായി- കണിയാംതുരുത്ത് എന്നീ മേഖലകൾ തീർത്തും ഒറ്റപ്പെട്ട നിലയിലായി. ഈ പ്രദേശത്തേ ജനങ്ങളെ വഞ്ചിയിലും വലിയ ചെമ്പുകളിലും കയറ്റിയാണ് ക്യാ, qമ്പിലേക്ക് മാറ്റിയത്. വെറുംന്തല റോഡ്, ആളൂർ പേട്ട പരിസരം, വ്യവസായ എസ്റ്റേറ്റ്, പണ്ടാറക്കാട്, കർഷക റോഡ്, കടവല്ലൂർ വഞ്ചികടവ് റോഡും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. കർഷക റോഡിലെ പുതിയ അംങ്കണവാടിയും വെള്ളക്കെട്ടിലായി. രണ്ട് ക്യാമ്പുകളാണ് എളവള്ളി പഞ്ചായത്തിൽ തുറന്നിരിക്കുന്നത്. എളവള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 107 കുടുംബങ്ങളിൽ നിന്ന് 247 പേരാണ് കഴിയുന്നത്. വാകമാലതി യുപി സ്കൂളിലെ ക്യാമ്പിൽ 4 കുടുംബങ്ങളിൽ നിന്നായി 16 പേരും താമസിപ്പിച്ചിരിക്കുന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് ജനപ്രതിനിധികളായ ടി.സി. മോഹനൻ, സീമ ഷാജു, സനൽകുന്നത്തുള്ളി, സിപിഐഎം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ്, ലോക്കൽ കമ്മിറ്റിഅംഗങ്ങളായ എ.സി. രമേഷ്, പി. കെ. രമേഷ്.തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. മുല്ലശ്ശേരി പഞ്ചായത്തിലെ എലവത്തൂർ റോഡ്, പെരുവല്ലൂർ – അന്നകര റോഡ്, എലവത്തൂർ മൃഗാശുപത്രിയും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.