പഴുവിൽ: പഴുവിൽ – കരാഞ്ചിറ പിഡബ്ലിയുഡി ബണ്ട് റോഡിൽ ഗതാഗതം നിരോധിച്ചു. റോഡിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് പിഡബ്ലിയുഡി അധികൃതർ റോഡ് അടച്ചത്. കഴിഞ്ഞ ദിവസം മുതൽ റോഡിൽ വെള്ളം ഉയർന്നിരുന്നു.
റോഡും സമീപത്തെ ബണ്ടും തിരിച്ചറിയാനാകാത്തത് അപകട സാധ്യതയ്ക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് നടപടി. കിഴുപ്പിള്ളിക്കര ഭാഗത്തേക്ക് പോകുന്നവർ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.