അന്തിക്കാട്: കനത്ത മഴയിൽ കനോലിക്കനാൽ കരകവിഞ്ഞ് ഒഴുകി മുറ്റിച്ചൂരിൽ നാല് വീടുകളിൽ വെള്ളം കയറി. മുറ്റിച്ചൂർ സമരവീഥി റോഡിലെ അറക്ക വീട്ടിൽ അബ്ദുൾ റഹിമാൻ, തൊപ്പിയിൽ കുഞ്ഞിമോൻ, പോക്കാക്കില്ലത്ത് സെയ്തു, കുളങ്ങര പറമ്പിൽ അഷറഫ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. സമീപത്തെ വീടുകളിലും വെള്ളം കയറാവുന്ന അവസ്ഥയിലാണ്. വ്യാഴാഴ്ച 11 മണിയോടെയാണ് കനോലിക്കനാൽ കരകവിഞ്ഞ് പ്രദേശത്തേക്ക് വെള്ളം ഒഴുകി എത്തിയത്. മുറ്റിച്ചൂർ പാലത്തിൻ്റെ വടക്ക് ഭാഗത്ത് പലയിടങ്ങളിലും പുഴ കരകവിഞ്ഞ് ഒഴുകുന്നുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറുവാനുള്ള ഒരുക്കത്തിലാണ്.
previous post