ചേർപ്പ്: തൃപ്രയാർ- ചേർപ്പ് സംസ്ഥാനപാതയിൽ തേവർ റോഡ് പെട്രോൾ പമ്പിന് മുന്നിലും പഴുവിൽ ഹോസ്പിറ്റൽ, ഗോകുലം സ്കൂൾ പരിസരം എന്നിവടങ്ങളിലും വെള്ളക്കെട്ട്. ഇതുമൂലം ഇരുചക്ര വാഹനം ഉൾപ്പടെയുള്ള ചെറിയ വാഹനങ്ങൾ ഇതിലൂടെ യാത്ര ചെയ്യാൻ പ്രയാസം നേരിടുന്നുണ്ട്.
അതേ സമയം ബസുൾപ്പടെയുള്ള വലിയ വാഹനങ്ങൾ പോകുന്നതുകൊണ്ട് തടസ്സമില്ല. ചെറിയ വാഹനങ്ങളിൽ വെള്ളം കയറി ഓഫാകുന്നുണ്ട്. ഇതിലൂടെ യാത്ര ചെയ്യുന്നവർ മറ്റു വഴികൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.