പെരിഞ്ഞനം: കൊറ്റംകുളം വാട്ടർ ടാങ്കിനടുത്ത് തമിഴ്നാട് സ്വദേശിയെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി ജില്ലയിലെ തെങ്കാശി പൂലംകുളം സ്വദേശി അറുമുഖൻ (57) ആണ് മരിച്ചത്. ഇന്നുരാവിലെയാണ് ഇയാൾ താമസിക്കുന്ന വീടിനടുത്തുള്ള വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. പത്ത് വർഷത്തോളമായി അറുമുഖൻ ഇവിടെയാണ് താമസിക്കുന്നത്, ഇരു ചക്രവാഹനത്തിൽ പാത്രക്കച്ചടം നടത്തി വരുന്ന ആളാണ്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
previous post