വലപ്പാട്: ചന്തപ്പടിയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്. ഹോട്ടൽ നടത്തിപ്പുകാരായ എടമുട്ടം സ്വദേശികളായ കുന്നമ്പറമ്പിൽ സുനിത, കുറ്റിക്കാട്ട് സുമിത എന്നിവർക്കാണ് പരിക്ക്, ഇവരെ വലപ്പാട് ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്