അന്തിക്കാട്: കരുപ്പായി പള്ളത്തുകാവ് മുത്തപ്പൻ -കാളീശ്വരി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹവനവും ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ ഗണപതിഹവനം, ഗജപൂജ, തുടർന്ന് ആനയൂട്ടും ക്ഷേത്രസന്നിധിയിൽ വെച്ച് നടന്നു. ക്ഷേത്രം മേൽശാന്തി സുനിൽ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ശേഷം കഞ്ഞി വിതരണവും ഉണ്ടായിരുന്നു.