കിഴുപ്പിള്ളിക്കര: വെളളക്കെട്ടിനെ തുടർന്ന് കിഴുപ്പിള്ളിക്കരയിലെ 36 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ചിറ്റിലായി, വാലി, നടുമാട്, തിരുത്തേക്കാട്, അഴിമാവ്, കല്ലും കടവ് എന്നീ പ്രദേശങ്ങളിലെ 25 കുടുംബങ്ങളിൽ നിന്നും 68 പേരെ ഗവ. നളന്ദ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കും പതിനൊന്നു കുടുംബങ്ങളിലെ 22 പേരെ എസ്എൻഎൽപി സ്കൂളിലുമുള്ള ദുരിതാശ്വാസ ക്യാംപുകളിൽ എത്തിച്ചത്.
43 കുടുംബങ്ങൾ ബന്ധുക്കളുടെ വീടുകളിലും കഴിയുകയാണ്. കരുവനൂർ പുഴയിലെ ജലനിരപ്പുയർന്ന തോടെയാണ് ഈ മേഖല പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയത്. കര പ്രദേശങളിൽ കഴിയുന്നവർ പാമ്പുകളും കുറുക്കന്മാരും നായ്ക്കളുടെയും ശല്യംകൊണ്ടു പൊറുതിമുട്ടുന്നതായി നാട്ടുകാർ പറയുന്നു. താന്ന്യം പഞ്ചായത്തിൽപ്പെട്ട ഈ പ്രദേശത്ത് വാർഡുമെമ്പർമാരുടെ നേതൃത്വത്തിൽ ക്യാംപുകളിലേക്ക് ആവശ്യമുള്ള വസ്തുക്കളും ഭക്ഷണസാധനങ്ങളും എത്തിച്ച് സന്നദ്ധ പ്രവർത്തകരും സജീവമാണ്. താന്നും പഞ്ചായത്തിനു കീഴിലുള്ള ആയുർവ്വേദം, ഹോമിയോ ഡോക്ടർമാരും ഗവ. ആശുപത്രിയിലെ ഡോക്ടർമാർ ദിവസേനെ ക്യാംപുകൾ സന്ദർശിച്ചു ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.