ചേർപ്പ്: മരം കടപുഴകി വീണതിനെ തുടർന്ന് തൃപ്രയാർ – ചേർപ്പ് റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചെറു ചേനം പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള പടു കൂറ്റൻ മാവാണ് കടപുഴകി റോഡിനു കുറുകെ വീണത്. തൃശൂർ ഫയർ ഫോഴ്സ് 2 മണിക്കൂർ നേരം കൊണ്ട് മരം മുറിച്ചു മാറ്റി ഗതാഗതം പുനർസ്ഥാപിച്ചു, അഗ്നി ശമന രക്ഷാ വകുപ്പ് ആദ്യ ബാച്ചിലെ ഫയർ വുമൺ ആയ ആര്യ കെ.എസ് ഉൾപ്പടെ ഉള്ള സംഘമാണ് മരം മുറിച്ചു മാറ്റിയത്