മതിലകം: കാപ്പ നിയമം ലംഘിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഭജനമഠം സ്വദേശി കൊച്ചിക്കപ്പറമ്പിൽ അനൂപ് നെയാണ് അറസ്റ്റ് ചെയ്തത്.നിരവധി കേസുകളിൽ പ്രതിയായ അനൂപിനെ നാല് മാസം മുൻപാണ് തൃശ്ശൂർ മേഖല ഡി.ഐ.ജി. കാപ്പ ചുമത്തി നാടുകടത്തിയതായി ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ കോടതിയിൽ നിന്നും പ്രത്യേക ഇളവ് സമ്പാദിച്ച അനൂപ് കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചതോടെയാണ് വീണ്ടും മതിലകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.