കിഴുപ്പിള്ളിക്കര: വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കിഴുപ്പിള്ളിക്കര ഏങ്ങാണ്ടി വീട്ടിൽ അനന്തകൃഷ്‌ണൻ (23) എന്ന ബ്രാവോയെയാണ് അന്തിക്കാട് എസ്ഐ വി.പി. അരിസ്റ്റോട്ടിൽ അറസ്റ്റ് ചെയ്തത്. അനന്തകൃഷ്‌ണനെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അഡീഷണൽ എസ്‌ഐ കൊച്ചുമോൻ, ജിഎസ്‌സിപിഒ മഹേഷ്, ഷിജീഷ്, കമൽകൃഷ്ണ, സുർജിത്ത്, അഭിലാഷ്, ബിനോയ്, വിബിൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
previous post