കാട്ടൂർ: പോലീസ് സ്റ്റേഷനിലെക്ക് മണപ്പുറം ഫൗണ്ടേഷൻ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ നൽകി. കാട്ടൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റേഷൻ ഹൌസ് ഓഫീസർ ബൈജു ഇ ആർ, എസ്ഐ രമ്യ കാർത്തികേയൻ, ഗ്രേഡ് എസ്ഐ ലിജു, ജിഎസ് സിപിഒ ശബരി കൃഷ്ണൻ, വിജയൻ, ശ്യാം, സിപിഒ അബീഷ് എന്നിവർ ചേർന്ന് മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസിൽ നിന്നും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ പോലീസ് സ്റ്റേഷന് വേണ്ടി ഏറ്റുവാങ്ങി. മണപ്പുറം ഫൗണ്ടേഷൻ ഈ വർഷത്തെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായാണ് കമ്പ്യൂട്ടർ നൽകിയത്.
next post