ചാഴൂർ: വെള്ളം കയറിയ പ്രദേശങ്ങളിലും ക്യാമ്പുകളിലും സി സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി. പാറളം- ചാഴൂർ – ചേർപ്പ് ഗ്രാമപഞ്ചായത്തുകളിലെ വെള്ളം കയറിയ പ്രദേശങ്ങളാണ് എംഎൽഎ സന്ദർശിച്ചത്. പാറളത്ത് ചേനം, മുള്ളക്കര, കപ്പക്കാട് തുടങ്ങിയ മേഖലയിലാണ് വെള്ളം കേറിയിട്ടുള്ളത്. 20 കുടുംബങ്ങൾ പാറളം സി.എ.എൽ.പി എസിൽ തുടങ്ങിയ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.
ചേർപ്പ് ഗ്രാമപഞ്ചായത്തിൽ കമൻ്റോ മുഖം ബണ്ട് പൊട്ടിയതോടെ ചേർപ്പ് ഗവ.വി എച്ച് എസ് എസ് ക്യാമ്പിൽ 400 ൽ അധികം പേരാണ് അഭയം തേടിയത്. ചാഴൂർ ഗ്രാമപഞ്ചായത്തിൽ ജിഎൽപിഎസ് കുറുമ്പിലാവിലും , പുള്ള് എൽ പി സ്കൂളിലുമാണ് ക്യാമ്പ് തുടങ്ങിയത്.300 ഓളം പേർ രണ്ട് ക്യാമ്പുകളിലായി കഴിയുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കല്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കല്‍, അപകട ഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കല്‍ എന്നിവ നടക്കുന്നുണ്ടെന്നും അവശ്യഘട്ടങ്ങളില്‍ ചികിത്സ, മരുന്നുകളുടെ വിതരണം, രോഗീപരിചരണം എന്നിവ നടത്താന്‍ ക്യാമ്പുകൾ പൂർണ സജ്ജമാണെന്ന് എംഎൽഎ പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല വിജയകുമാർ, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി വിനയൻ, വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങായ സുബിത സുഭാഷ്, ജെയിംസ് പോൾ, പ്രമോദ് കോടന്നൂർ, സിബി സുരേഷ്, വിദ്യാനന്ദനൻ, വില്ലേജ് ഓഫീസർ പ്രശാന്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. നജീബ്, ചാഴൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമ്യ മഠക്കാവിൽ, ജോഷി, ഗിരിജൻ പയനാട്ട്, ഷില്ലി ജിജുമോൻ, ഷൈജി സുനിൽ, എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.