കയ്പമംഗലം: വഞ്ചിപ്പുര സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ദേവമംഗലം ക്ഷേത്രത്തിന് അടുത്തുള്ള കൊല്ലംകുഴി മഹേഷ് നാണ് പരിക്കേറ്റത്. ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടം കണ്ട് കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടി. പരിസരത്തുണ്ടായിരുന്നവരാണ് ആംബുലൻസിൽ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്നവർ പിന്നീട് ആശുപത്രിയിൽ എത്തിയിരുന്നു.