News One Thrissur
Kerala

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ടുപേർ പിടിയിലായി

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അനധികൃത വിദേശമദ്യ ശേഖരവുമായി രണ്ടുപേർ റെയിൽവേ പോലീസിന്റെ പിടിയിലായി. പാലക്കാട് വാണിയംകുളം സ്വദേശികളായ 27കാരൻ സജിത്ത് 42 കാരൻ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഗോവ നിർമ്മിതമായ 30 കുപ്പി മദ്യമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പ്ലാറ്റ്ഫോമിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ പോവുകയായിരുന്ന ഇവരെ പരിശോധിച്ചപ്പോഴാണ് മദ്യക്കടത്ത് കണ്ടെത്തിയത്. ട്രെയിൻ മാർഗ്ഗമുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ അധികൃതർ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്.

Related posts

ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Sudheer K

കനോലി കനാൽ കരകവിഞ്ഞു ; എടത്തി​രു​ത്തി, ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യത്തുകളിൽ നൂറിലധികം വീടുകൾ വെള്ളത്തിൽ

Sudheer K

വയനാട് പ്രകൃതി ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി.

Sudheer K

Leave a Comment

error: Content is protected !!