News One Thrissur
Kerala

ഭ​ണ്ഡാ​ര മോ​ഷ്ടാ​വ് ഗുരുവായൂർ പോലീസിന്റെ പിടിയിൽ

ഗുരുവായൂർ: സംസ്ഥാനത്തെ വിവിധ ജില്ലക ളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നട ത്തിയ പ്രതിയെ ഗുരുവായൂർ പൊലീസ് പിടി കൂടി. കാലടി കണ്ടനകം കൊട്ടരപ്പാട്ട് സജീഷി നെയാണ് (43) എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃ ഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആനത്താവളത്തിനടുത്ത്

ആലിക്കൽ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആലിക്കൽ ക്ഷേത്രത്തിന് പുറമെ വടക്കേകാ ട് സ്റ്റേഷൻ പരിധിയിലെ വൈലത്തൂരിൽ നട ന്ന ഭണ്ഡാര മോഷണവും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തേഞ്ഞിപ്പാലം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു മോഷണം. മോഷണങ്ങൾക്ക് ശേഷം
മൈസൂർ, ഊട്ടി എന്നിവിടങ്ങളിലേക്ക് പോയ പ്രതി തിരിച്ച് സുൽത്താൻ ബത്തേരിയിലെ ലോഡ്ജിൽ എത്തിയ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസെത്തി പിടികൂടിയത്. കുന്നംകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലായി 38 കളവ് കേസു കൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ പറഞ്ഞു.

Related posts

കാഞ്ഞാണിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.

Sudheer K

മുറ്റിച്ചൂരിൽ ഇത്തവണ നബിദിനത്തിന് ആഘോഷ പരിപാടികൾ ഇല്ല; ആ തുക വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിന് നൽകും.

Sudheer K

അഴീക്കോട് നിന്നും മത്സ്യ ബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങൾ കാണാതായി.

Sudheer K

Leave a Comment

error: Content is protected !!