മുല്ലശ്ശേരി: കോൾ നിലങ്ങളിലേ ഉപ്പ് വെള്ളം കയറാതിരിക്കുന്നതിന് വേണ്ടി ഏനാമാക്കൽ ഇടിയഞ്ചിറ റെഗുലേറ്ററുകളുടെ നിർമ്മാണം അടിയന്തിരമായി നടത്തണമെന്ന് കേരള കർഷക സംഘം മണലൂർ ഏരിയ സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. മുല്ലശ്ശേരി ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിലെ കെ.കെ. രഘുനാഥൻ മാസ്റ്റർ നഗറിൽ നടന്ന കൺവെൻഷൻ കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം ഏരിയ പ്രസിഡൻറ് കെ.പി. ആലി അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.വി. ഹരിദാസൻ, സിപിഐഎം ഏരിയ സെക്രട്ടറി സി.കെ. വിജയൻ, കർഷകസംഘം ഏരിയ സെക്രട്ടറി വി.എം. സുർജിത്ത്, ഏ കെ ഹുസൈൻ, ലതി വേണുഗോപാൽ, ശ്രീകുമാർ വാക, ജിയോ ഫോക്സ്, കെ. രാഗേഷ്, ഓമന അശോകൻ, പി.കെ. പ്രസാദ്. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഏ.കെ. ഹുസൈൻ (പ്രസിഡൻറ്), വി.എൻ. സുർജിത്ത് (സെക്രട്ടറി), കെ. രാഗേഷ് (ട്രഷറർ).