തൃശൂര്‍: അമൃത ടി.വി തൃശൂര്‍ ക്യാമറാമാന്‍ ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകന്‍ പി.വി. അയ്യപ്പന്‍(54) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ:ജിജി. മകന്‍: അദ്വൈത് കൃഷ്ണ.