എടമുട്ടം: സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി ഭരണം നിലനിർത്തി. 11 ഭരണ സമിതിയിലേക്ക് ജനറൽ വിഭാഗത്തിൽ കരീം പോക്കാകില്ലത്ത്, കെ.കെ. രവി, ശരത് കെ.എച്ച്, ശോഭാ സുബിൻ കെ എൽ റോഡക്സ് എന്നിവരും വനിതാ വിഭാഗത്തിലേക്ക് അമ്പിളി പ്രവീൺ, ലിഷ ടീച്ചർ എന്നിവരും 40 വയസ്സിന് താഴെയുള്ള വനിത വിഭാഗത്തിലും നിക്ഷേപ വിഭാഗത്തിലും ശ്രീകല അരുൺശശി, കെ.എസ്. ഷാജു എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ യു.ആർ. രാഗേഷും, ജനറൽ വിഭാഗത്തിൽ അജ്മൽ ഷെറീഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ഐക്യജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ടി.യു. ഉദയൻ, വർക്കിങ് ചെയർമാൻ സുമേഷ് പാനാട്ടിൽ, കൺവീനർ കെ. എൻ. അലി ജോയൻ്റ് കൺവീനർ ദിനേശൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സന്തോഷ് മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയന്‍, വി.എ. ഫിറോസ്, ഫാത്തിമ സലിം, ശിഭ പ്രദീപ്, വൈശാഖ് വേണുഗോപാൽ, ഉണ്ണി മാസ്റ്റർ, ഐ.വി. രാജീവ് എന്നിവർ പങ്കെടുത്തു.