കൊടകര: തലവണിക്കര കൊളോട്ടിൽ രാജേഷിന്റെയും അമൃതയുടെയും മകൾ നീലാദ്രിനാഥാണ് മരിച്ചത്. പത്ത് ദിവസം മുൻപാണ് അപകടമുണ്ടായത് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ബക്കറ്റിൽ വീണു കിടക്കുന്ന രീതിയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിൽസക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിൽസക്കിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.