News One Thrissur
Kerala

വാഹനം മോഷ്ടിച്ച പുല്ലൂർ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട: കൊല്ലാട്ടി അമ്പലത്തിനു സമീപമുള്ള സിറ്റി ഹോട്ടലിനടുത്ത് നിർത്തിയിട്ട ഓമ്നി വാഹനം മോഷ്ടിച്ച പുല്ലൂർ

സ്വദേശിയെ ഇരിങ്ങാലക്കുട
പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ കുഞ്ഞുമാണിക്യൻ മൂലയിലെ തുമ്പരത്തി വീട്ടിൽ
പ്രവീണി(42)നെയാണ് മോഷ്ടിച്ച വാഹനം സഹിതം കോന്തിപുലം റോഡിൽ നിന്നും പിടികൂടിയത്. പ്രതി മുൻപും മോഷണ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിഷ് കരീം, എസ്ഐ-മാരായ കെ. അജിത്ത്, പി.ആർ. ദിനേശ്, സീനിയർ സിവിൽ പോലീസ്  ഓഫീസർ എം. ഷംനാദ്, സിപിഒമാരായ കൃഷ്ണദാസ് മടത്തുംപടി, ലൈജു എന്നിവർ ഉണ്ടായിരുന്നു.

Related posts

റിട്ട.എസ്ഐ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

Sudheer K

എറവ് എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമം

Sudheer K

വാടനപ്പള്ളിയിൽ കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം.

Sudheer K

Leave a Comment

error: Content is protected !!