അരിമ്പൂർ: പഞ്ചായത്ത് കുടുംബശ്രീയുടെ നവീകരിച്ച വനിത ഹോട്ടൽ ഓഗസ്റ്റ് 7 മുതൽ പ്രവർത്തന മാരംഭിക്കും. അന്നേ ദിവസം വനിതാ ഹോട്ടലിൽ നടക്കുന്ന കച്ചവടത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും ജീവനക്കാരുടെ അന്നത്തെ ശമ്പളവും വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. കുടുംബശ്രീ സിഡിഎസിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വനിത കാൻ്റീൻ പ്രവർത്തിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അറിയിച്ചു.
previous post