അരിമ്പൂർ: വീടിനടുത്തുള്ള കാട് പിടിച്ച പറമ്പിൽ പുല്ല് തീറ്റാൻ പശുക്കളെ കെട്ടിയ ശേഷം ഉച്ചയ്ക്ക് അഴിക്കാൻ വന്ന ക്ഷീര കർഷകനായ നാലാംകല്ല് കായൽറോഡ് എസ്എൻഎ പരിസരം കൊള്ളന്നൂർ താഞ്ചപ്പൻ വീട്ടിൽ ഡേവിസിനെ (65) കുറുക്കൻ കടിച്ചു പരുക്കേൽപ്പിച്ചു. പേവിഷബാധ പ്രതിരോധ കുത്തിപ്പുകൾ എടുത്തു. ചാലാടിപ്പാടത്ത് വെള്ളം കയറിയതിനാൽ അരികിലെ കാട് പിടിച്ച പറമ്പുകളിൽ കുറുക്കന്മാരുടെ ശല്യമുണ്ടെന്നു പരിസരവാസികൾ പറഞ്ഞു.
previous post