എടത്തിരുത്തി: കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ. പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ പ്രാൺ എന്ന ജിനേഷ് (36) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയത്. നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ.സജിപാൽ, സീനിയർ സി.പി.ഒ മുഹമ്മദ് റാഫി, അനന്തു മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
previous post
next post