News One Thrissur
Kerala

കാലികൾക്ക് പ്രതിരോധ കുത്തിവെപ്പിന്റെ അന്തിക്കാട് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

അന്തിക്കാട്: കേരളസർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം കാലികളിൽ കണ്ടുവരുന്നതും കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമായ കുളമ്പുരോഗം ചർമമുഴ എന്നീ അസുഖങ്ങളുടെ പ്രതിരോധ കുത്തിവെപ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം കെ.കെ. പ്രദീപ് കുമാർ, അന്തിക്കാട് പാൽ വിതരണ സംഘം പ്രസിഡന്റ് കെ.വി. രാജേഷ്, അന്തിക്കാട് വെറ്ററിനറി പോളി ക്ലിനിക് സീനിയർ വെറ്ററിനറി സർജൻ ഡോ. സഹീർ അബ്ദു, വെറ്ററിനറി സർജൻ ഡോ. അശ്വിൻ എന്നിവർ സംസാരിച്ചു. ഉരുകൾക്ക് പ്രതിരോധശേഷി ലഭിക്കുന്നതിനായി എല്ലാ കർഷകരും ഉരുകൾക്ക് കുത്തിവെപ്പ് എടുക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

Related posts

ചാവക്കാട് ദ്വാരക ബീച്ചിൽ യുവതി കടലിൽ ചാടി.

Sudheer K

നസീർ അന്തരിച്ചു. 

Sudheer K

“സഹപാഠിക്കൊരു കൈത്താങ്ങ് ” പദ്ധതിയുമായി അന്തിക്കാട് കെ.ജി എം സ്കൂൾ

Sudheer K

Leave a Comment

error: Content is protected !!