ചാഴൂർ: ത്രിതല പഞ്ചായത്ത് സഹകരണത്തോടെ തകർന്ന കമാൻ്റോ മുഖം – സ്ലൂയിസ് – സ്ലാബ് – ബീം എന്നിവ നിർമ്മിക്കാൻ സി.സി. മുകുന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചാഴൂർ അച്ചുതമേനോൻ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പഞ്ചായത്ത് ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു. 14 ലക്ഷം രൂപയാണ് കമാൻ്റോ മുഖം നിർമ്മിക്കാൻ ആവശ്യമുള്ളതെന്ന് കലക്ടർ തീരുമാനിച്ച സമിതി ആവശ്യപ്പെട്ടിരുന്നു. ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്ത സംഖ്യ വീതിച്ചു നൽകാനാണ് തീരുമാനം.
ജില്ലാപഞ്ചായത്ത് – 4 ലക്ഷം, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് – 3 ലക്ഷം, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് – 2 ലക്ഷം, ചേർപ്പ്, പാറളം, ചാഴൂർ, താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്തുകൾ – 1 ലക്ഷം രൂപ വീതവുമാണ് നൽകാൻ തീരുമാനിച്ചത്. ഈ സംഖ്യ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉടനെ കൈമാറും. യോഗത്തിൽ തഹസിൽദാർ സുനിത ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ എ.കെ. രാധാകൃഷ്ണൻ, കെ.കെ. ശശിധരൻ, ജില്ലാപഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ്, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻചാർജ് സജിത്ത്, അസിസ്റ്റൻ്റ് എഞ്ചിനീയർ സിബു, ചേർപ്പ് വില്ലേജ് ഓഫീസർ ശ്രീവിദ്യ രാമചന്ദ്രൻ, ഇഞ്ചമുടി വില്ലേജ് ഓഫീസർ ജിഷ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാരായ മിനി ജോസഫ്, മാലിനി, ചേർപ്പ് – ചാഴൂർ കൃഷി ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.