അരിമ്പൂർ: പഞ്ചായത്തിൽ 14 പേർക്ക് ഡെങ്കിപ്പനി. ഒന്നരമാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ചത് 34 പേർക്കാണ്. പഞ്ചായത്തിലെ 6, 9, 14 വാർഡുകളിലാണ് കൂടുതൽപേർക്ക് ഡെങ്കിപ്പനി കണ്ടെത്തിയത്. വീടുവീടാന്തരം ബോധവത്കരണവും ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യപ്രവർത്തകരും സജീവമായി രംഗത്തുണ്ട്. തൃശ്ശൂർ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് അരിമ്പൂർ പഞ്ചായത്ത്.