ഒരുമനയൂർ: കളിക്കുന്നതിനിടയില്‍ തോട്ടില്‍ മുങ്ങി താഴ്ന്ന മുഹമ്മദ് റിയാന് രക്ഷകരായത് സായി ക്യഷ്ണയും, ആദര്‍ശ് വിനോദും, ഒരുമനയൂര്‍ വില്ലേജ് ഓഫീസിനടുത്ത് പുതുവീട്ടില്‍ നൗഷാദ് ഷജീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റിയാനാണ് അപകടത്തില്‍പെട്ടത്. മാതാവ് ഷജീന കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഒപ്പം പോയതായിരുന്നു ആറു വയസുകാരനായ ഐഡിസി സ്‌കൂളിലെ ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിയാന്‍ കുടുംബശ്രീ യോഗം നടക്കവെ മുല്ലപ്പള്ളി വീട്ടില്‍ സ്മനേഷ് രേഷ്മ ദമ്പതികളുടെ മകന്‍ സായ് ക്യഷ്ണ. മാളിയേക്കല്‍ വിനോദ് വിജിത ദമ്പതികളുടെ മകന്‍ ആദര്‍ഷ് വിനോദ് എന്നിവര്‍ മുഹമ്മദ് റിയാനും ചേര്‍ന്ന് കളിയില്‍ ഏര്‍പ്പെട്ടത്. ഇവരുടെ അമ്മമ്മാരും യോഗത്തിലായിരുന്നു. മുന്‍കാലത്ത് പുളിവെള്ളം കയറാതിരിക്കാന്‍ ചീര്‍പ്പു നിലവിലുണ്ടായിരുന്ന കനോലി കനാലുമായി ബന്ധപ്പെട്ട തോട് ഇവിടെയുണ്ട്.
അതിനു മുകളിലെ സ്‌ളാബില്‍ കളിക്കുന്നതിനിടയിലാണ് മുഹമ്മദ് റിയാന്‍ കാല്‍ വഴുതി തോട്ടിലേക്കു വീണത്. തോട് ഭൂരി ഭാഗം സ്ഥലത്തും തൂര്‍ത്ത തിനാല്‍ ഒഴുക്ക് നിലച്ചു ശക്തമായ മഴയില്‍ ജലം സ്‌ളാബിനോട് ചേര്‍ന്നു ഉയര്‍ന്നു പൊന്തിയ നിലയിലായിരുന്നു. വെള്ളത്തില്‍ വീണ് മുങ്ങി കൈമാത്രം ഉയര്‍ന്ന മുഹമ്മദ് റിയാനെ ഒപ്പമുണ്ടായിരുന്ന സായ്ക്യഷ്ണ കൈ വിടാതെ പിടികൂടുകയായിരുന്നു. ആദര്‍ഷ് സമീപത്തെ ക്‌ളബിലേക്ക് ഓടി യുവാക്കളെ വിവരം അറീയിച്ചു. യുവാക്കള്‍ ഓടിയെത്തി ഇതിനിടെ റിയാനെ സായ്ക്യഷ്ണ ഒരുവിധം കരക്കുകയറ്റിയിരുന്നു. ഭാഗ്യം കൊണ്ടാണ് റിയാന്‍ രക്ഷപ്പെട്ടത്. ഒരുമനയൂര്‍ എയുപി സ്‌കൂളിലെ (മാങ്ങോട്ട്) മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് സായ്ക്യഷ്ണ ഇതെ സ്‌കൂളിലെ നാലാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ആദര്‍ഷ് വിനോദും, വിദ്യാര്‍ത്ഥികളെ പ്രധാന അധ്യാപിക ഷിനി ഫ്‌ളവര്‍, പി ടി എ പ്രസിഡന്റ് കെ വി അബ്ദുല്‍ റസാഖ് വൈസ് പ്രസിഡന്റ് നിഷാദ് മാളിയേക്കല്‍ എന്നിവരുടെ നേത്യത്വത്തില്‍ അഭിനന്ദിച്ചു.