News One Thrissur
Kerala

അന്തിക്കാട് സെൻ്റ് ആൻ്റണീസ് പള്ളിയിൽ സംയുക്ത ഊട്ടുതിരുനാളിനു കൊടിയേറി.

അന്തിക്കാട്: സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ വി. അന്തോണീസിൻ്റെയും പരി. കന്യകാമറിയത്തിന്റെയും വി. യൂദാശ്ലീഹായുടേയും സംയുക്ത ഊട്ടുതിരുനാളിന് വികാരി ഫാ. ഡഗ്ളസ് പീറ്റർ കൊടിയേറ്റി. ദൈവമാതാവിൻ്റെ സ്വർഗാരോപണ തിരുനാളും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായ ഓഗസ്റ്റ് 15 നാണ് ഊട്ടു തിരുനാളാഘോഷം. തിരുനാൾ വരെ നവനാൾ ദിനങ്ങളിൽ രാവിലെ 6.30 ന് തിരുനാളിനൊരുക്കമായുള്ള ലദീഞ്ഞ്, നൊവേന, വി.കുർബാന തുടങ്ങിയ ശുശ്രൂഷകൾ സമർപിതരുടെ നിയോഗത്തിൽ നടക്കും.

തിരുനാൾ തലേന്ന് വൈകിട്ട് ആറിന് വിശുദ്ധരുടെ രൂപങ്ങൾ എഴുന്നള്ളിച്ച് പ്രതിഷ്ഠിക്കും. കൺവീനറും ട്രസ്റ്റിമാരുമായ ഇ.വി. ജോസ്, ഹൈസൻ ചാക്കോ, പി.ടി. ജോസഫ്, ട്രഷറർ ടി.എ. മിൽട്ടൻ, ജോ.കെ.എ. ജോസഫ്, പി.ആർ.ഒ. സി.ടി. ജോയി തുടങ്ങിയവർ തിരുനാളിനു നേതൃത്വം നൽകും.

Related posts

വലപ്പാട് കർഷകദിനം ആചരിച്ചു

Sudheer K

കൈത്താങ്ങായി എറിയാടുള്ള ബെസ്റ്റ് ഹോട്ടൽ: ചൊവ്വാഴ്ചത്തെ വരുമാനം വയനാടിന് വേണ്ടി

Sudheer K

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!