News One Thrissur
Updates

ചാലക്കുടിയിൽ കാട്ടാനകൂട്ടം പള്ളിയിൽ നാശനഷ്ടങ്ങൾ വരുത്തി.

ചാലക്കുടി: കാട്ടാനകൂട്ടമിറങ്ങി പള്ളിയിൽ നാശനഷ്ടങ്ങൾ വരുത്തി. പെരിങ്ങൽകുത്ത് പുളിയിലപാറ ക്രിസ്തുരാജ പള്ളിയിലാണ് ചൊവ്വാഴ്ച രാത്രി ആനക്കൂട്ട മിറങ്ങിയത്. പള്ളിയുടെ വാതിൽ തകർത്ത് അകത്ത് കയറിയ ആനകൂട്ടം അൾത്താരയിലെ ബലിപീഠം മറിച്ചിട്ടു. ഫാൻ, മൈക്ക്, സ്പീക്കർ, കസേരകൾ തുടങ്ങിയവ നശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് നവീകരിച്ച പള്ളിയിലാണ് ആനകൂട്ടം നാശനഷ്ടങ്ങൾ വരുത്തിയത്. രാവിലെ വിശ്വാസികളെത്തിയപ്പോഴാണ് സംഭവമറിയുന്നത്.

Related posts

ഐശീവി അന്തരിച്ചു.

Sudheer K

മൂന്നുപീടകയിലെ കത്തിക്കുത്ത്: ഒരാള്‍കൂടി അറസ്റ്റിൽ

Sudheer K

വിനോദൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!