വാടാനപ്പിള്ളി: വാടാനപ്പിളളി ഗവ. ഫിഷറീസ് യു.പി സ്ക്കൂളിൽ പിടിഎ ജനറൽ ബോഡിയും പ്രതിഭകളെ ആദരിക്കലും നടന്നു. പത്താം ക്ലാസിൽ ഫുൾ എപ്ലസ് നേടിയ നിത നസ്റിൻ, സുദേവ് കൃഷ്ണ, വിദ്യാലയത്തിലെ ബാലസാഹിത്യ പ്രതിഭ ഫാത്തിമതുൽ ബത്തുൽ, പിടിഎ എക്സിക്യൂട്ടീവ് അംഗം ബരീറ എന്നിവരെ ആദരിച്ചു. പിടിഎ പ്രസിഡൻ്റ് സി.ആർ. രമേഷ് അധ്യക്ഷത വഹിച്ചു.
വാടാനപ്പള്ളി പഞ്ചായത്ത് മെമ്പർ രേഖ അശോകൻ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ജിനി ടീച്ചർ റിപ്പോർട്ട് അവതരണം നടത്തി. പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ സ്വാഗതവും എസ്. ആർ.ജി. കൺവീനർ അനിത ടീച്ചർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: പിടിഎ പ്രസിഡൻ്റ ജിതേഷ്.കെ.വിജയൻ, വൈസ് പ്രസിഡൻ്റ് സി.ആർ. രമേഷ് മാതൃ സംഗമം പ്രസിഡൻ്റ് ശാലിനി ജോഷി, വൈസ് പ്രസിഡൻ്റ് നിഷ.