വടക്കേക്കാട്: രണ്ടു ദിവസം മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം കല്ല് കണ്ടമ്പുള്ളി ഷിജുവിന്റെ മകൻ ലിജിലാണ് (22) മരിച്ചത്. ടെറസിന് മുകളിൽ നിർമിച്ച മുറിയിലാണ് ലിജിൽ താമസിച്ചിരുന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ മാതാവ് വിളിക്കാൻ ചെന്നപ്പോഴാണ് മരണ വിവരമറിയുന്നത്. വീട്ടുകാർ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. വടക്കേക്കാട് പൊലിസ് സ്ഥലത്തെത്തി നടപടി പുർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ഷിജിൽ കലാമണ്ഡലം കഥകളി നടനാണ്. ലതയാണ് മാതാവ്. സഹോദരി: നന്ദന. സംസ്കാരം വ്യാഴാഴ്ച
previous post
next post